മലപ്പുറം: ഓണം അടുത്തെത്തിയതോടെ നേന്ത്രക്കായയ്ക്കും വാഴയിലയ്ക്കും തീവില. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് നേന്ത്രവില കുതിച്ചുയരുന്നത്. ജില്ലയിലെ പ്രധാന പച്ചക്കറി ഹോൾസെയിൽ വിപണിയായ മഞ്ചേരിയിൽ ഇന്നലെ നേന്ത്രക്കായയ്ക്ക് കിലോയ്ക്ക് 57 രൂപ മുതൽ 60 രൂപ വരെ ഉയർന്നിട്ടുണ്ട്. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നേന്ത്രയ്ക്ക് കിലോയ്ക്ക് 75 മുതൽ 78 രൂപ വരെയാണ് ഈടാക്കുന്നത്. ശർക്കര ഉപ്പേരിയും ചിപ്സും ഓണസദ്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളായതിനാൽ വൻതോതിൽ നേന്ത്രക്കായയുടെ ആവശ്യകത ഉയർന്നു.
കർണാടകയിലും തമിഴ്‌നാട്ടിലും ഉത്പാദനം കുറഞ്ഞതും കേരളത്തിൽ കനത്ത മഴ കാരണം പലയിടത്തും വാഴക്കൃഷി നശിച്ചതുമാണ് വിപണിയിൽ പെട്ടെന്നുണ്ടായ ഈ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം. വയനാട് ഉൾപ്പെടെയുള്ള ഉത്പാദന കേന്ദ്രങ്ങളിൽ വിളവെടുപ്പിന് പാകമായ കുലകളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ഓണക്കാലത്തിന് തൊട്ടുമുമ്പ് വരെ 20-25 രൂപ നിരക്കിൽ വിറ്റുപോയിരുന്ന നേന്ത്രക്കായയ്ക്ക് പെട്ടെന്ന് ഉയർന്ന വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും, ഓണച്ചന്തകളെ ആശ്രയിക്കുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഇത് കനത്ത തിരിച്ചടിയാണ്
തൂശനില കിട്ടാനില്ല
ഒരുതൂശനിലയുടെ വില: 6 രൂപ
നേന്ത്രവില കിലോയ്ക്ക്: 75
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |