SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.19 PM IST

ഷവർമ കഴിച്ച 30 പേർക്ക് ഭക്ഷ്യവിഷബാധ

READ ENGLISH VERSION

തിരുവനന്തപുരം: അട്ടക്കുളങ്ങരയിലെ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ച 30ഓളം പേർക്ക്

ഭക്ഷ്യവിഷബാധയേറ്റു.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അട്ടക്കുളങ്ങരയിലെ ഇസ്‌താംബൂൾ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ. ഇന്നലെ രാവിലെയോടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടി. മസാല പുരട്ടിയ ചിക്കനും മയണൈസും പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും. മയണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെ പാചകം ചെയ്യാനായി സൂക്ഷിച്ചിരുന്ന ചിക്കനും മയണൈസുമാണ് പിടിച്ചെടുത്തത്. ഷവർമയും മയണൈസും ഉണ്ടാക്കിയപ്പോൾ സംഭവിച്ച പിഴവാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പത്തു പേരും മണക്കാട്, ആനയറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് മറ്റുള്ളവർ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റതിൽ ഭൂരിപക്ഷവും കിള്ളിപ്പാലം, കരമന, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ശ്രീവരാഹം, പേട്ട ഭാഗങ്ങളിൽ ഉള്ളവരാണ് . തലക്കറക്കവും ഛർദ്ദിയും വയറിളക്കവുമാണ് ഭൂരിപക്ഷം പേർക്കും ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല. ചികിത്സ തേടിയവരിൽ ഭൂരിപക്ഷവും വൈകിട്ടോടെ ആശുപത്രി വിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL