SignIn
Kerala Kaumudi Online
Thursday, 04 June 2026 10.31 PM IST

പൊഴിയൂരിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് കാണാതായി

daniyel-christon

പാറശാല: സുഹൃത്തുക്കൾക്കൊപ്പം പൊഴിയൂരിൽ കുളിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് കാണാതായി. കൊല്ലങ്കോട് കോവിൽവിളാകം വീട്ടിൽ ക്രിസ്റ്റൻ - സുനി ദമ്പതികളുടെ മകൻ ഡാനിയേൽ ക്രിസ്റ്റൻ (15)നെയാണ് കാണാതായത്. മാർത്താണ്ഡൻതുറ ജോൺ പോൾ ഹൈസ്‌കൂളിൽ നിന്ന് ഇത്തവണ പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് 4ന് മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പൊഴിയൂരിലെ എലിഫന്റ് റോക്കിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു. തുടർന്ന് ഡാനിയേൽ ക്രസ്റ്റണിനെ മാത്രം കാണാതാവുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ കരക്കെത്തി ബഹളം വച്ചതോടെ നാട്ടുകാർ പൊഴിയൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസും പൂവാർ ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കടലിൽ തിരച്ചിൽ തുടരുകയാണ്. പൊഴിക്കരയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് കടലിലേക്ക് എത്തിയേക്കാമെന്നാണ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL