SignIn
Kerala Kaumudi Online
Friday, 05 June 2026 5.38 AM IST

സർക്കാർ പ്രചാരണത്തിനായി മാത്രം ഉപയോഗിച്ചു

photo

തൃശൂർ: കേരള സാഹിത്യ അക്കാഡമി, കേരള സംഗീത നാടക അക്കാഡമി, കേരള ലളിതകലാ അക്കാഡമി എന്നീ സാംസ്‌കാരിക സ്ഥാപനങ്ങളെ ഇടതു സർക്കാർ പ്രചാരണത്തിനായി മാത്രം ഉപയോഗിച്ചതാണ് സാമ്പത്തിക ബാദ്ധ്യതയും പ്രതിസന്ധിയും ഉണ്ടാക്കിയതെന്ന് സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ, കൺവീനർ അനിൽ സാമ്രാട്ട് എന്നിവർ കുറ്റപ്പെടുത്തി. പരിപാടികളുടെ കണക്കുകൾ സാംസ്‌കാരിക വകുപ്പിന് യഥാസമയം സമർപ്പിച്ചില്ല. സാംസ്‌കാരിക സ്ഥാപനങ്ങളിൽ നടത്തിയ പിൻവാതിൽ നിയമനങ്ങളെല്ലാം റദ്ദാക്കണം. പുതിയ ഭരണസമിതിയെ നിയമിച്ച് സമഗ്രാന്വേഷണം നടത്തി സാംസ്‌കാരിക ധവളപത്രം പ്രസിദ്ധീകരിക്കണം.

അഴിമതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL