
കൊച്ചി: ഡയമണ്ട് ആഭരണങ്ങളുടെ പ്രത്യേക പ്രദർശനമായ 'ബ്രില്യൻസ് ഡയമണ്ട് ജുവലറി ഷോ'യ്ക്ക് ജോയ്ആലുക്കാസ് തുടക്കമിട്ടു. കൊച്ചി എം.ജി. റോഡിലെ ഷോറൂമിൽ ഇന്നലെ ആരംഭിച്ച പ്രദർശനം ഈ മാസം 22 വരെ തുടരും.
വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗത്തിനുള്ള ഡിസൈനുകൾ വരെ പരമ്പരാഗതവും ആധുനികവുമായ ശൈലികളിലുള്ള വജ്രാഭരണങ്ങളുടെ ശേഖരമാണ് പ്രദർശനത്തിലുള്ളത്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കും.
ഓരോരുത്തരുടെയും അഭിരുചിക്കും ആവശ്യത്തിനും അനുയോജ്യമായ വജ്രാഭരണങ്ങൾ തിരഞ്ഞെടുക്കാൻ പ്രദർശനം അവസരമൊരുക്കുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ജുവലറി വ്യവസായത്തിലെ ഗ്രൂപ്പിന്റെ വളർച്ചയിൽ കൊച്ചിക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |