
തൃശൂർ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഗോപു നന്തിലത്ത് ജി-മാർട്ടിൽ ബിഗ് ദീപാവലി സെയിൽ ആരംഭിച്ചു. കേരളത്തിലെ ഷോറൂമുകളിൽ ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഉപകരണങ്ങൾക്കും 70 ശതമാനം വരെ വിലക്കിഴിവും ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും.
2027 ജനുവരി 31 വരെ നീളുന്ന 'ലക്കാ ലക്കാ' പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് മാരുതി സുസുക്കി ബലേനോ കാറുകൾ സമ്മാനമായി നൽകും. കൂടാതെ 100 പേർക്ക് ഓരോ ഗ്രാം സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വെള്ളിനാണയം, 100 എൽ.ഇ.ഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ എന്നിവയും സമ്മാനമായി ലഭിക്കും.
ഇലക്ട്രോണിക് ഡിജിറ്റൽ ആക്സസറികൾക്കും ക്രോക്കറികൾക്കും 50 ശതമാനം വരെയും തെരഞ്ഞെടുത്ത മറ്റ് ഉപകരണങ്ങൾക്ക് 70 ശതമാനം വരെയും വിലക്കിഴിവുണ്ട്. ഇ.എം.ഐ പർച്ചേസുകൾക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക്, ഒരു ഇ.എം.ഐ തിരിച്ചുനൽകുന്ന ഓഫർ, ട്രിപ്പിൾ സീറോ പദ്ധതി എന്നിവയും ഒരുക്കിയിട്ടുണ്ട്. പൈൻ ലാബ്സ് വഴിയുള്ള പർച്ചേസുകൾക്ക് 26,000 രൂപ വരെയും യു.പി.ഐ പേയ്മെന്റുകൾക്ക് 10 ശതമാനം വരെയും ക്യാഷ്ബാക്ക് ലഭിക്കും.
ഐ.ഡി.എഫ്.സി കാർഡ് പർച്ചേസുകൾക്ക് 30,000 രൂപ വരെയും ബജാജ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 20,000 രൂപ വരെയും ക്യാഷ്ബാക്കുണ്ട്. എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, എക്സ്റ്റൻഡഡ് വാറന്റി, കുറഞ്ഞ തവണ വ്യവസ്ഥകൾ എന്നിവയും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |