ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ മദൻലാൽ ഖുറാന ഫൗണ്ടേഷൻ ആരംഭിച്ച ജൻകൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡഡറായി നിയോഗിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. സഞ്ജുവും രേഖ ഗുപ്തയും ചേർന്ന് ജൻകൗശൽ കേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോട് കൂടിയ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി.
ഡൽഹിയുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ട്. തന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് .യാത്ര ആരംഭിച്ചതും ഇവിടെയാണ്. ഇപ്പോൾ മദൻലാൽ ഖുറാന ഫൗണ്ടേഷന്റെ മോത്തി നഗറിലെ ജൻ കൗശൽ കേന്ദ്രത്തിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ അദ്ദേഹം ഡൽഹിയിലെ ജനങ്ങളെ നൈപുണ്യത്തിലേക്കും അവസരങ്ങളിലേക്കും സ്വയം പര്യാപ്തതയിലേക്കും നയിക്കുമെന്ന് രേഖ ഗുപ്ത ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ഷാലിമാർ ബാഗിൽ ജൻകൗശൽ കേന്ദ്രയുടെ കീഴിൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായുള്ള ആലോചന സർക്കാർ തലത്തിൽ നടക്കുകയാണ്. അടുത്ത ഒരുവർഷത്തിൽ ഒരുകോടി പേരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി സഞ്ജുവിന്റെ വീഡിയോ സന്ദേശവുമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |