SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.54 AM IST

ആത്മകഥയെ ഭയന്ന് സി.പി.എം; പാർട്ടിയെ വീഴ്ത്തി എ. പദ്മകുമാർ

READ ENGLISH VERSION
padmakumar

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​സി.​പി.​എം​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എ.​പ​ദ്മ​കു​മാ​റി​നെ​തി​രാ​യ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​സ​സ്‌​പെ​ൻ​ഷ​നി​ൽ​ ​ഒ​തു​ക്കി​യ​ത് ​അ​ദ്ദേ​ഹം​ ​എ​ഴു​താ​ൻ​ ​പോ​കു​ന്ന​ ​ആ​ത്മ​ക​ഥ​യെ​ ​ഭ​യ​ന്നി​ട്ടെ​ന്ന് ​സൂ​ച​ന.​ ​ശ​ബ​രി​മ​ല​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യാ​ൽ​ ​പാ​ർ​ട്ടി​ ​ഗു​രു​ത​ര​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​അ​ക​പ്പെ​ടു​മെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​പു​റ​ത്താ​ക്ക​ൽ​ ​ന​ട​പ​ടി​ക്ക് പാ​ർ​ട്ടി​ ​മു​തി​രാ​ത്ത​ത്.
പു​റ​ത്താ​ക്ക​ലെ​ന്ന​ ​ക​ടു​ത്ത​ ​ന​ട​പ​ടി​യി​ലേ​ക്ക് ​നീ​ങ്ങി​യ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തെ​ ​ത​ന്ത്ര​പ​ര​മാ​യ​ ​നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​പദ്മ​കു​മാ​ർ​ ​കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.​ ​യു​വ​തീ​ ​പ്ര​വേ​ശ​നം​ ​ന​ട​ന്ന​പ്പോ​ൾ​ ​ത​ന്നേ​യും​ ​എ.​ഡി.​ജി.​പി​ ​എ​സ്.​ശ്രീ​ജി​ത്തി​നേ​യും​ ​ശ​ബ​രി​മ​ല​യി​ൽ​ ​നി​ന്ന് ​മാ​റ്റി​ ​നി​റു​ത്തി​യെ​ന്ന് ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​പ​ദ്മ​കു​മാ​ർ​ ​പ​റ​ഞ്ഞെ​ന്ന​ ​പ്ര​ച​ര​ണ​മാ​ണ് ​ന​ട​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഓ​ഫീ​സി​നെ​യാ​യി​രു​ന്നു​ ​പ​ദ്മ​കു​മാ​ർ​ ​ല​ക്ഷ്യം​ ​വ​ച്ച​ത്.​ ​
ആ​ത്മ​ക​ഥ​യി​ൽ​ ​ഇ​തെ​ല്ലാ​മു​ണ്ടാ​കു​മെ​ന്നും​ ​പ്ര​ച​ര​ണ​മു​ണ്ടാ​യി.​വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ടാ​യാ​ൽ​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​കേ​സി​നെ​ക്കാ​ൾ​ ​വ​ലി​യ​ ​പ്ര​ത്യാ​ഘാ​ത​മാ​യി​രി​ക്കും​ ​പാ​ർ​ട്ടി​ക്കു​ണ്ടാ​കു​ക​യെ​ന്ന് ​നേ​തൃ​ത്വം​ ​വി​ല​യി​രു​ത്തി.​ ​ജ​ന​ങ്ങ​ളെ​ ​അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​പ​ദ്മ​കു​മാ​ർ​ ​പ​റ​യു​ന്ന​തി​നെ​ല്ലാം​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വ​ലി​യ​ ​പ്ര​ച​ര​ണം​ ​ന​ൽ​കും.​ ​യു.​ഡി.​എ​ഫും​ ​ബി.​ജെ.​പി​യും​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഏ​റ്റെ​ടു​ക്കും.​ ​ജ​ന​ങ്ങ​ളു​ടെ​ ​വൈ​കാ​രി​ക​മാ​യ​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ന് ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​തോ​ൽ​വി​യെ​ക്കാ​ൾ​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യാ​വും​ ​ഇ​തു​ണ്ടാ​ക്കു​ക.​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​തോ​ൽ​വി​ക്ക് ​ശേ​ഷം​ ​വീ​ടു​ക​ൾ​ ​ക​യ​റി​ ​സി.​പി.​എം​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി​ ​അ​ട​ച്ച​ ​അ​ദ്ധ്യാ​യ​മാ​ണ് ​ശ​ബ​രി​മ​ല​ ​യു​വ​തീ​ ​പ്ര​വേ​ശ​നം.

കടുത്ത നടപടി വേണമെന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. സി.പി.എം നടപടികളിൽ രണ്ടാമത്തെ വലിയ നടപടിയാണ് സസ്‌പെൻഷനെന്ന് ചൂണ്ടിക്കാണിച്ചാവും വിമർശനങ്ങൾക്ക്
മറുപടി നൽകുക. കുറ്റപത്രത്തിൽ കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിൽ പുറത്താക്കലിലേക്ക് പോകുമെന്നും വ്യക്തമാക്കും. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം പദ്മകുമാറിനെ തിരഞ്ഞെടുക്കപ്പെട്ട ചുമതലകളിൽ നിന്നും മാറ്റി നിറുത്തിയിരുന്നു.

നടപടി സസ്‌പെൻഷനിൽ ഒതുക്കിയത് പാർട്ടി കമ്മിറ്റികളിൽ വീണ്ടും ചർച്ചയാകും. രൂക്ഷമായ വിമർശനങ്ങൾ പാർട്ടി നേതൃത്വത്തിന് നേരിടേണ്ടി വരും.

 തോ​ൽ​വി​ക്ക് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം​:​സി.​പി.ഐ

നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​പ​രാ​ജ​യ​ത്തി​ൽ​ ​സി.​പി.​എം​ ​നി​ല​പാ​ടി​നെ​ ​ത​ള്ളി​ ​സി.​പി.​ഐ.​ ​ക​ന​ത്ത​ ​പ​രാ​ജ​യ​ത്തി​ന് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ഭ​ര​ണ​ ​വി​രു​ദ്ധ​ ​വി​കാ​ര​മാ​ണെ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്.
ര​ണ്ടാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി​ക​ളോ​ട് ​ജ​ന​ങ്ങ​ൾ​ക്ക് ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.​ ​ഇ​ത് ​തോ​ൽ​വി​യി​ൽ​ ​മു​ഖ്യ​പ​ങ്ക് ​വ​ഹി​ച്ച​താ​യും​ ​ഇ​ന്ന​ലെ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​വി​ല​യി​രു​ത്തി.
ന്യൂ​ന​പ​ക്ഷ​ ​ഏ​കീ​ക​ര​ണം,​ ​സം​ഘ​ട​നാ​വീ​ഴ്ച,​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ലെ​ ​പാ​ളി​ച്ച​ക​ൾ​ ​എ​ന്നി​വ​യും​ ​തോ​ൽ​വി​ക്ക് ​കാ​ര​ണ​മാ​യി.​ ​താ​ഴെ​ത്ത​ട്ടി​ലെ​ ​ച​ർ​ച്ച​ക​ൾ​ ​വി​ല​യി​രു​ത്തി​യാ​ണ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യേ​റ്റ് ​റി​പ്പോ​ർ​ട്ട് ​ത​യാ​റാ​ക്കി​യ​ത്.​ ​ഇ​ന്ന് ​ചേ​രു​ന്ന​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ട് ​ത​യാ​റാ​ക്കും.
മു​തി​ർ​ന്ന​ ​സി.​പി.​ഐ​ ​നേ​താ​വ് ​കെ.​ആ​ർ.​ച​ന്ദ്ര​മോ​ഹ​ന​നെ​ ​താ​ക്കീ​ത് ​ചെ​യ്യാ​നും​ ​സി.​പി.​ഐ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​തീ​രു​മാ​നി​ച്ചു.​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി​ക്ക് ​പി​ന്നാ​ലെ​ ​പ​ര​സ്യ​പ്ര​സ്താ​വ​ന​ ​ന​ട​ത്തി​യ​തി​നാ​ണ് ​ന​ട​പ​ടി.​ ​ച​ന്ദ്ര​മോ​ഹ​ൻ​ ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണം​ ​പ​രി​ഗ​ണി​ച്ച​ ​ശേ​ഷ​മാ​ണ് ​താ​ക്കീ​ത് ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​നാ​ളെ​ ​മു​ത​ൽ​ ​തു​ട​ങ്ങു​ന്ന​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ലെ​ ​ക്ഷ​ണി​താ​വാ​ണ് ​കെ.​ആ​ർ.​ച​ന്ദ്ര​മോ​ഹ​ൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADMAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA