SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 PM IST

ഫുട്ബാൾ ആവേശം................. ജില്ലാ പഞ്ചായത്തിൽ ഭൂരിപക്ഷം അർജന്റീനയ്ക്ക്

ആലപ്പുഴ : ​​ലോകകപ്പ് കാലത്ത് ഫുട്ബാൾ ആവേശം ജില്ലാപഞ്ചായത്ത് യോഗത്തിലും അലയടിച്ചു. പ്രസിഡന്റും സെക്രട്ടറിയും അംഗങ്ങളും തങ്ങളുടെ ഇഷ്ടടീമുകളുടെ ജേഴ്സി അണിഞ്ഞെത്തിയാണ് ഇന്നലെ ചേർന്ന ആലപ്പുഴ ജില്ലാ പഞ്ചായത്ത് യോഗം വ്യത്യസ്തമാക്കിയത്.

പ്രസിഡന്റ് ​ എ. മഹേന്ദ്രേൻ അർജന്റീന ടീമിന്റെ ജഴ്സിയണിഞ്ഞ് അദ്ധ്യക്ഷനായെത്തി. വൈസ് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാറും സെക്രട്ടറി വി.പ്രദീപ്കുമാറും ​അർജന്റീന ജേഴ്സിയിൽ തന്നെയാണെത്തിയത്.

ഭരണ,​പ്രതിപക്ഷ വ്യത്യാസമില്ലാതെ അണിനിരന്ന ജനപ്രതിധികളിൽ കൂടുതൽ പേരും അർജന്റീനക്കൊപ്പമായിരുന്നു. മഞ്ഞക്കുപ്പായമണിഞ്ഞ് ബ്രസീൽ ടീമിനെ അനുകൂലിച്ചവരായിരുന്നു എണ്ണത്തിൽ രണ്ടാമത്. റൊണോൾഡോയുടെയും പോർച്ചുഗലിന്റെയും ജഴ്സിയണിഞ്ഞ് വനിതയടക്കം രണ്ട് പേർ സീറ്റിലിടംനേടി. എല്ലാവരിലും ഫുട്ബാളിന്റെ ആവേശം എത്തിക്കു​കയെന്ന ലക്ഷ്യത്തോടെയായിരുന്നു ജഴ്സിയണിഞ്ഞ് ജനപ്രതിനിധികളെത്തിയത്. ഇഷ്ടതാരങ്ങളുടെ നമ്പർ പതിപ്പിച്ച ജേഴ്സിയാണ് എല്ലാവരും ധരിച്ചത്.

രണ്ടരമണിക്കൂറിലേറെ സമയം ചെലവഴിച്ച് മുഴുവൻ അജണ്ടകളും യോഗത്തിൽ പാസാക്കി. ഇതിനുശേഷം ഡയസിന് മുന്നിൽ എല്ലാവരുംഒത്തുചേർന്ന് ഫുട്ബാൾ കൈയിൽപിടിച്ച് ആരവമുയർത്തി. ഓഫീസിന് പുറത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ പന്തുതട്ടി ഫുട്ബാ ൾആരവത്തിനൊപ്പം ചേർന്നാണ് എല്ലാവരും മടങ്ങിയത്. സ്‌പോൺസറുമാരുടെ സഹായത്തോടെ ജില്ല പഞ്ചായത്ത് 24ഡിവിഷനുകളിലും ബിഗ്സ്‌ക്രീനുകൾ സ്ഥാപിച്ച് ഫൈനൽ കാണാനുള്ള സംവിധാനമൊരുക്കും. പോർച്ചുഗലിൽ ഐബർകപ്പ് ഫുട്ബാൾ ടൂർണ​മെന്റ് കളിക്കാൻ പോകുന്ന മാവേലിക്കര മാങ്കാംകുഴി സ്വദേശിയായ 17കാരന് യാത്രച്ചെലവ് ഇനത്തിൽ ഒരുലക്ഷം രൂപയുടെ ധനസഹായവും ജില്ലാ പഞ്ചായത്ത് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL