
ചാരുംമൂട് : സംയോജിത കൃഷി കാമ്പയിൻ കമ്മിറ്റിയും കേരള കർഷക സംഘവും ചേർന്ന് നടത്തിവരുന്ന ഓണക്കാല പച്ചക്കറി കൃഷി നടീലിന്റെ ജില്ലാതല ഉദ്ഘാടനം പാലമേൽ പഞ്ചായത്തിലെ ഉളവുക്കാട് മറ്റപ്പള്ളി ഏലായിൽ നടത്തി. ജില്ല കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. നാസർ ഉദ്ഘാടനം ചെയ്തു. ഏരിയതല കാമ്പയിൻ കമ്മിറ്റി ചെയർമാൻ ബി.ബിനു അധ്യക്ഷത വഹിച്ചു. ജില്ലാ കാമ്പയിൻ കമ്മിറ്റി കൺവീനർ ജി. ഹരിശങ്കർ, ജി.രാജമ്മ, ആർ. ശശികുമാർ, എസ്. രാമകൃഷ്ണൻ, ബി. അശോക് കുമാർ , ബി. വിനോദ്, കെ. എം.രവി, ആർ. ഗോപാലകൃഷ്ണക്കുറുപ്പ്, ലളിതാ രവി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |