
അമ്പലപ്പുഴ : കരൂർ കാഞ്ഞൂർ മഠം വനദുർഗാദേവി എൻ.എസ് .എസ് കരയോഗം 5691ന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ഡി .ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശിവൻകുട്ടി നായർ അദ്ധ്യക്ഷനായി. സെക്രട്ടറി മോഹൻ കുമാർ പ്രവർത്തന റിപ്പോർട്ടും ഖജാൻജി നാരായണൻ നായർ കണക്കവതരണവും നടത്തി . താലൂക്ക് യൂണിയൻ സെക്രട്ടറി ജി. ജെ. ജയമോഹൻ, എൻ .മുരുകദാസ് , കെ.സജി , ബി. രാജീവ് , ശ്രീലതാ രാജഗോപാൽ , വിജയലക്ഷ്മി ,ജി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |