SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 PM IST

കർഷകമോർച്ച പ്രതിഷേധിച്ചു

1

കുട്ടനാട് : ബഡ്ജറ്റിൽ കുട്ടനാടിനെ പാടെ അവഗണിച്ചതിനെതിരെ കർഷകമോർച്ച കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി ഡി.സതീശന്റെ കോലം രാമങ്കരി പമ്പയാറ്റിൽ താഴ്ത്തി. തുടർന്ന് പ്രതിഷേധ പ്രകടനവും നടത്തി. കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി എം. ആർ. സജീവ് ഉത്ഘാടനം ചെയ്തു ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ്‌ കുമാർ അധ്യക്ഷനായി. കുട്ടനാട് മണ്ഡലം പ്രസിഡന്റ് സി.എൽ.ലെജുമോൻ മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച ജില്ലാ സെക്രട്ടറി സുഭാഷ് പറമ്പിശ്ശേരി, ബിൻസ് സേവ്യർ കൃഷ്ണയ്യ, സുശീലൻ, കെ.ഉല്ലാസ്, പാർവ്വതി കണ്ണൻ, ശുഭപ്രഭ, സംഗീത സജീവ്, ശ്രികുമാർ വിമാഷ്, ജയൻ കുട്ടൻ സുരേഷ്‌ കുമാർ രഞ്ചിത്ത് തുടങ്ങിയവർ നേതൃത്വം നല്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL