SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 PM IST

പുന്നപ്രയിൽ ദേശീയപാത മേൽപ്പാലത്തിൽ വിള്ളൽ

ambala

അമ്പലപ്പുഴ: ദേശീയ പാതയിൽ നിർമ്മാണം പൂർത്തിയായ ഭാഗത്ത്

വിള്ളൽ കണ്ടെത്തി. പുന്നപ്ര പറവൂർ ജംഗ്ഷനിലെ മേൽപ്പാലത്തിൽ ടാറിംഗ് നടത്തിയ ഭാഗത്താണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിൽ ആദ്യം അടിപ്പാത നിർമ്മാണം പൂർത്തിയാക്കിയ സ്ഥലമാണിത്. മാസങ്ങൾക്ക് മുമ്പ് മേൽപ്പാലത്തിലൂടെ വാഹനഗതാഗതം അനുവദിച്ചിരുന്നു. എന്നാൽ,​ ഏതാനും ആഴ്ചകൾക്ക് ശേഷം ഗതാഗതം നിരോധിക്കുകയും പഴയതു പോലെ സർവീസ് റോഡിലൂടെ തുടരുകയുമായിരുന്നു. വിള്ളൽ കാരണമാണ് മേൽപ്പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചതെന്ന സംശയവും നാട്ടുകാർക്കുണ്ട്.

മേൽപ്പാലത്തിന്റെ തെക്ക്,​ വടക്ക് വശങ്ങളിലായി 150 മീറ്ററോളം നീളത്തിലാണ് വിള്ളൽ വീണത്. പാർശ്വഭിത്തിയിലെ ബലക്ഷയമോ,​ നിർമ്മാണത്തിലെ അപാകതയോ ആണ് വിള്ളലിന് കാരണമെന്നാണ് നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തെക്കുഭാഗത്തെ വിളളൽ അറ്റകുറ്റപ്പണി നടത്തി മുകളിൽ ടാർ പൂശിയിട്ടുണ്ട്. എന്നാൽ,​ വടക്കുഭാഗത്തെ വിള്ളലിന്റെ വ്യാപ്തി ദിവസേന വർദ്ധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു. എന്തായാലും,​ നിർമ്മാണം പൂർത്തിയാകും മുമ്പേ

ദേശീയ പാതയിൽ വിള്ളൽ വീണത് നാട്ടുകാരിലും യാത്രക്കാരിലും ആശങ്കയുണർത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL