പറവൂർ: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്കൂൾ മുറ്റത്ത് ഒരു ചക്കപ്പഴം" പദ്ധതി തുടങ്ങി. പറവൂർ ബോയ്സ് ഹൈസ്കൂൾ അങ്കണത്തിൽ ഒരു വർഷം കൊണ്ട് കായ്ക്കുന്ന ഹൈബ്രിഡ് പ്ലാവിൻ തൈകൾ നട്ടു. പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡി.കെ.ടി.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് സുധീർ കാഞ്ഞിരപ്പറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ്, ഹെഡ്മിസ്ട്രസ് റാണി മേരി മാത, മിനി, സന്തോഷ്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്ളാവിൻ തൈയുടെ പരിപാലനം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ഏറ്റെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |