വൈപ്പിൻ: മുനമ്പം ഫിഷറീസ് ഹാർബറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് തുടർനടപടികൾ ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന് ഹൈബി ഈഡൻ എം.പി കത്ത് നൽകി. ടോണി ചമ്മണി എം.എൽ.എയുടെ സാന്നിദ്ധ്യത്തിലാണ് കത്ത് കൈമാറിയത്. നവീകരണം സംബന്ധിച്ച് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് എൻ.ഐ.ടി വിശദമായ ഒരു പദ്ധതി രേഖ തയ്യാറാക്കിയിരുന്നു. 200 കോടി രൂപയുടെ പദ്ധതിയാണ് എൻ.ഐ.ടി തയ്യാറാക്കിയിട്ടുള്ളതെന്ന് ഹൈബി ഈഡൻ എം.പി കത്തിൽ പറയുന്നു. ഈ പദ്ധതി രേഖ സംസ്ഥാന സർക്കാർ അടിയന്തര പ്രാധാന്യത്തോടെ കേന്ദ്രത്തിനയച്ച് ആവശ്യമായ തുക അനുവദിപ്പിക്കണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |