
കൊച്ചി: നഗരസഭയും ഹരിത കേരളം മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പുനരുജ്ജീവന പദ്ധതിക്ക് തുടക്കമായി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അങ്കണത്തിൽ നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന ഗോകുലൻ ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി.ബി. ബിനു അദ്ധ്യക്ഷനായി. കൗൺസിലർ നിർമ്മല, ഉപഭോക്തൃ കമ്മിഷൻ അംഗങ്ങളായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, അസിസ്റ്റന്റ് രജിസ്ട്രാർ നിതിൻമാത്യൂസ് കുര്യൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം. ഷാജി, ഹരിത കേരളം മിഷൻ നഗരസഭാ കോ-ഓർഡിനേറ്റർ നിസ നിഷാദ്, അഭിഭാഷകരായ രാജരാജ വർമ്മ, ജെ. സൂര്യ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |