
മൂവാറ്റുപുഴ: ആദിമമായ വരയിൽ നിന്ന് അക്ഷരവും വാക്കുമുണ്ടായെന്നും അങ്ങനെ വായനയുടെ പുതിയ പാഠഭേദങ്ങളുണ്ടായെന്നും കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്ണൻ. വീട്ടൂർ എബെനെസർ സ്കൂളിൽ വായനാ വാരവും മദനന്റെ രേഖാചിത്രങ്ങളുടെ കൈമാറ്റവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശാൻ, ഉള്ളൂർ, ബഷീർ, അക്കിത്തം, വയലാർ, പി. ഭാസ്കരൻ, അഴീക്കോട്. എസ്.കെ. പൊറ്റക്കാട്ട്, എം.കെ. സാനു എന്നിവരുടെ രേഖാചിത്രങ്ങൾ മാനേജർ സി.കെ. ഷാജിക്ക് കൈമാറി. വാക്കും വരയും ശില്പശാലയ്ക്ക് മദനൻ, ആർട്ടിസ്റ്റ് വാസുദേവൻ എന്നിവർ നേതൃത്വം നൽകി. ഹെഡ് മിസ്ട്രസ് ജീമോൾ, പി.ടി.എ പ്രസിഡന്റ് നാസർ, പ്രിൻസിപ്പൽ ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |