SignIn
Kerala Kaumudi Online
Thursday, 11 June 2026 4.38 AM IST

കൊല്ലം- തേനി ദേശീയപാത വികസനം: 1633.15 കോടിയുടെ പദ്ധതിക്ക് അംഗീകാരം

fb

കൊ​ല്ലം: കൊ​ല്ലം​-തേ​നി ദേ​ശീ​യ​പാ​ത (ദേ​ശീ​യ​പാ​ത-183) ക​ട​വൂർ ​ബൈ​പ്പാ​സ് ജം​ഗ്​ഷൻ മു​തൽ ചെ​ങ്ങ​ന്നൂ​രി​ന് സ​മീ​പം ആ​ഞ്ഞി​ലി​മൂ​ട് വ​രെ 20 മീ​റ്റർ വീ​തി​യിൽ വി​ക​സി​പ്പി​ക്കാ​നു​ള്ള 1663.15 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​ന്തി​മാ​നു​മ​തി​യാ​യി. ഫി​നാൻ​ഷ്യൽ സ്റ്റാൻ​ഡിംഗ് ക​മ്മി​റ്റി​യു​ടെ ശു​പാർ​ശ ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും മ​ന്ത്രി അം​ഗീ​ക​രി​ച്ച​തി​നെ തു​ടർ​ന്നാ​ണ് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചത്.
24 മാ​സം കൊ​ണ്ട് നിർ​മ്മാ​ണം പൂർ​ത്തി​യാ​ക്ക​ണം. ആ​റ് മാ​സ​ത്തി​ന​കം ടെ​ണ്ടർ ന​ട​പ​ടി​കൾ പൂർ​ത്തി​യാ​ക്കി ക​രാർ ഉ​റ​പ്പി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ആ​റ് മാ​സ​ത്തി​ന​കം ക​രാ​റാ​യി​ല്ലെ​ങ്കിൽ അ​നു​മ​തി റ​ദ്ദാ​കും. യൂ​ട്ടി​ലി​റ്റി​കൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ഭൂ​മി ഉൾ​പ്പടെ​യു​ള്ള മു​ഴു​വൻ ചെ​ല​വു​ക​ളും സം​സ്ഥാ​ന സർ​ക്കാർ വ​ഹി​ക്കു​ക​യോ, അ​ല്ലാ​ത്ത​പ​ക്ഷം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി.എ​സ്.ടി യു​ടെ സം​സ്ഥാ​ന വി​ഹി​തം സം​സ്ഥാ​നം തി​രി​കെ നൽ​കു​ക​യോ വേ​ണം.

54.37 കിലോ മീറ്റർ ദൂ​ര​ത്തി​ലാ​ണ് വി​ക​സ​നം. ഒ​രു കി​ലോ​മീ​റ്റർ ദൂ​ര​ത്തി​ന് 30.59 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. 20 വർ​ഷം റോ​ഡ് നി​ല​നിൽ​ക്ക​ത്ത​ക്ക​വി​ധ​മു​ള്ള നിർ​മ്മാ​ണ​മാ​യി​രി​ക്കും.

16 വ​ലി​യ ജം​ഗ്​ഷ​നു​കൾ

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 16 വ​ലി​യ ജം​ഗ്​ഷ​നു​ക​ളും 18 ചെ​റി​യ ജം​ഗ്​ഷ​നു​ക​ളും വി​ക​സി​പ്പി​ക്കും. കൊ​ല്ലം ബൈ​പ്പാ​സ്, പ്രാ​ക്കു​ളം, മു​ക്ക​ട, പോ​റ്റി​മു​ക്ക് പേ​രേ​യം, കു​ണ്ട​റ ചി​റ്റു​മ​ല, ഭ​ര​ണി​ക്കാ​വ്, ച​ക്കു​വ​ള്ളി, ചാ​രും​മൂ​ട്, കോ​ട്ട​മു​ക്ക്, ന​ല്ലു​മു​ക്ക്, മാ​ങ്കു​ഴി, ഇ​റ​വൻ​ക​ര, മാ​വേ​ലി​ക്ക​ര, പൊ​ന്നു​ക​ര, ആ​ഞ്ഞ​ലി​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ​ലി​യ ജം​ഗ്​ഷ​നു​കൾ. താ​ന്നി​ക്ക​മു​ക്ക്, കു​ണ്ട​റ അ​ലിന്റ് ഗ്രൗ​ണ്ട് ചി​റ്റു​മ​ല, മൂ​ന്നു​മു​ക്ക്, ക​ട​പു​ഴ, പു​ന്ന​മൂ​ട്, ഊ​ക്കൻ​മു​ക്ക്, തെ​ക്കേ​മു​റി ശൂ​ര​നാ​ട്, ക​ണ്ണാ​മം, ആ​ന​യ​ടി, വ​യ്യാംക​ര, ചാ​വ​ടി, ഗു​രു​നാ​ഥൻ​കു​ള​ങ്ങ​ര, ചു​ന​ക്ക​ര, നാ​ലു​മു​ക്ക്, ചി​റ​യിൽ, കോ​ടു​കു​ള​ഞ്ഞി, പ​ണി​പ്പു​ര​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചെ​റി​യ ജം​ഗ്​ഷ​നു​കൾ.

നാ​ലു​വ​രി​പ്പാ​ത- 20 മീ​റ്റ​റിൽ

വ​ലി​യ പാ​ല​ങ്ങൾ-3
ചെ​റി​യ പാ​ല​ങ്ങ​ൾ-6
ക​ലു​ങ്കു​കൾ-103
റെയിൽ​വേ ഓ​വർ​ബ്രി​ഡ്​ജ്-1
വെ​ഹി​ക്കു​ലാർ അ​ണ്ടർ​പാ​സ്-2
ബ​സ് സ്റ്റാൻഡ്-48
ഓ​ട-ഇ​രു​വ​ശ​ത്തും


24 മീ​റ്റ​റാ​യാൽ

24 മീ​റ്റർ വീ​തി​യിൽ വി​ക​സി​പ്പി​ച്ചാൽ 70.26 ഹെ​ക്ടർ ഭൂ​മി ഏ​റ്റെ​ടു​ക്ക​ണം. 2752 നിർ​മ്മാ​ണ​ങ്ങൾ നീ​ക്കം ചെ​യ്യ​ണം. അ​തിൽ ഏ​ക​ദേ​ശം 91 ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ണ്ട്. ഈ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​തി 20 മീ​റ്റ​റാ​യി ചു​രു​ക്കി​യ​ത്.


തു​ക ഇ​ങ്ങ​നെ (കോ​ടി​യിൽ)
നിർ​മ്മാ​ണ​ത്തി​ന് ₹ 689.20
യൂ​ട്ടി​ലി​റ്റി​ക്കു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് ₹ 72.24
ഭാ​വി​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​കൾ​ക്ക് ₹ 20.33
റോ​ഡി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് ₹ 259.40
കെ​ട്ടി​ട​ങ്ങൾ ഇ​ടി​ച്ചു​മാ​റ്റാൻ ₹ 394.19
മ​റ്റ് ചെ​ല​വു​കൾ ₹ 197.79

2019ൽ ആ​രം​ഭി​ച്ച വി​ക​സ​ന നിർ​ദ്ദേ​ശത്തിന് നീ​ണ്ട ഏഴുവർ​ഷം കൊ​ണ്ടാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാൻ തു​ടർ ന​ട​പ​ടി​കൾ ത്വ​രി​ത​പ്പെ​ടു​ത്തും.


എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL