
കൊല്ലം: ചിന്നക്കട സ്കൈവേ ആൻഡ് അർബൻ പാർക്ക് പദ്ധതിയുടെ രൂപരേഖ മന്ത്രി ബിന്ദുകൃഷ്ണ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ എ.കെ.ഹഫീസ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് കൈമാറി. പുതിയ എലിവേറ്റഡ് ഫ്ലൈഓവർ നിർമ്മിക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ ചിന്നക്കട ക്ലോക്ക് ടവർ മുതൽ കോൺവെന്റ് ജംഗ്ഷൻ വരെ 900 മീറ്റർ നീളത്തിൽ ഫ്ലൈഓവർ നിർമ്മിക്കും. താഴെ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തുറസായ ഇടങ്ങളും ഹരിത മേഖലകളും ഒരുക്കും. 120 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. രണ്ടാംഘട്ടത്തിൽ ക്ലോക്ക് ടവർ മുതൽ പബ്ലിക് ലൈബ്രറി വരെ 400 മീറ്റർ പദ്ധതി വിപുലീകരിക്കും. ഇതിന് 80 കോടി വേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |