മുക്കം: ശതാബ്ദിയാഘോഷിക്കുന്ന കുമാരനെല്ലൂർ ഗവ.എൽ പി സ്‌കൂളിലെ 38 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയത് നിർമിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ സി.കെ കാസിമിന് പി.ടി.എയും വാർഡ് മെമ്പറും നിവേദനം നൽകി. പുതിയ സർക്കാർ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അർഹമായ വികസന പദ്ധതികൾക്ക് ഊന്നൽ നൽകുമെന്നും ഈ വർഷം തന്നെ സ്‌കൂൾ കെട്ടിടം നിർമിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ ഉറപ്പുനൽകി. വാർഡ് മെമ്പർ മുഷീർ പട്ടാംകുന്നൻ, പി.ടി.എ പ്രസിഡൻ്റ് വി.കെ അനുശ്രീ, മോബിക, ടി.കെ ജുമാൻ, ജി ഫൗസിയ, ഹബീബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |