SignIn
Kerala Kaumudi Online
Sunday, 07 June 2026 3.56 AM IST

അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ് എട്ടുവരിയാക്കും  അടിയന്തര നടപടിയെന്ന് മന്ത്രി റോജി എം.ജോൺ

കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പ്രഖ്യാപിക്കപ്പെട്ട അങ്കമാലി - കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ് പദ്ധതി എട്ടുവരിയാക്കാൻ ആലോചന. കേന്ദ്ര സർക്കാരുമായി ചേർന്ന് അടിയന്തര നടപടി സ്വീകരിക്കും. അങ്കമാലി കരയാംപറമ്പ് മുതൽ കുണ്ടന്നൂർ വരെയുള്ള പാത നിലവിൽ ആറുവരിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ മെല്ലപ്പോക്കിനെതിരെ കോൺഗ്രസ് മുമ്പ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് പുതിയ നീക്കം. പദ്ധതി വൈകിയത് ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചയാണെന്നാണ് കോൺഗ്രസ് പക്ഷം. എന്നാൽ,​ പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് വെല്ലുവിളിയായി നിൽക്കെ എട്ടുവരിപ്പാതയാക്കിയാൽ എതിർപ്പുണ്ടാകുമെന്ന ആശങ്കയുണ്ട്.

 അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ്:

അങ്കമാലിക്ക് വടക്ക് കരയാംപറമ്പ് മുതൽ ആലുവ, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലൂടെ കുണ്ടന്നൂർ വരെയുള്ള ഗ്രീൻഫീൽഡ് എക്സ്‌പ്രസ് വേ.

 നീളം: 44.7 കിലോമീറ്റർ.

 ഭൂമി ഏറ്റെടുക്കൽ: ആറു വരിപ്പാതയ്ക്കായി 290.058 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. എട്ടുവരിപ്പാതയ്ക്ക് ഇനിയും സ്ഥലം വേണം. പുനർവിജ്ഞാപനത്തിനുള്ള നീക്കങ്ങളും സർവേ ജോലികളും നടക്കുന്നു.

വെല്ലുവിളികൾ: സ്ഥലത്തിന് പലയിടത്തും വ്യത്യസ്ത വിലയാണെന്നതും ജനവാസ മേഖലകളിലൂടെ കടന്നുപോകുന്നതുമാണ് പ്രധാന പ്രതിസന്ധി. നിലവിലെ അലൈൻമെന്റിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടതുണ്ട്.

 ഗുണങ്ങൾ
കൊച്ചിയുടെ കിഴക്കൻ ഭാഗങ്ങളെ ബന്ധിപ്പിക്കും
എൻ.എച്ച് 544, എൻ.എച്ച് 66 എന്നിവിടങ്ങളിലെ തിരക്ക് കുറയും
കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാകും

പദ്ധതി എട്ടുവരിയാക്കുന്ന കാര്യം നിലവിൽ പരിഗണനയിലാണ്. കാലതാമസം കൂടാതെ ഇത് നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കും. ഇതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

റോജി എം.ജോൺ

മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL