SignIn
Kerala Kaumudi Online
Sunday, 07 June 2026 2.39 AM IST

അനുമോദന സഭ

anumodana-saba

കൊടകര: സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി അനുമോദന സഭ സംഘടിപ്പിച്ചു. വിവേകാനന്ദ ട്രസ്റ്റിന്റെ ജോയിന്റ് സെക്രട്ടറി മോഹനൻ വടക്കേടത്ത് ദീപപ്രജ്വലനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ടി. സി. സേതുമാധവൻ അദ്ധ്യക്ഷനായി. ഭാരതീയ വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് ദിവ്യ ഷാജി മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി കെ.എസ് സുകേഷ്, വിദ്യാലയ സമിതി പ്രസിഡന്റ് എം.കൃഷ്ണകുമാർ, സെക്രട്ടറി രാംദാസ്, മാനേജർ ടി.കെ.സതീഷ്, പ്രിൻസിപ്പൽ റോഷൻ പി. നായർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL