രാമനാട്ടുകര: പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി രാമനാട്ടുകര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സൗജന്യ ഫലവൃക്ഷതൈ വിതരണം മുനിസിപ്പൽ കൗൺസിലർ റെമിന വെള്ളാശ്ശേരി ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ചടങ്ങിൽ വേദി പ്രസിഡന്റ് ഗോപി പുതുക്കോട് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വിനീത് വി. വർമ്മ പരിസ്ഥിതി സന്ദേശം നൽകി. ക്ളീൻ സിറ്റി മാനേജർ പി. ഷജിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ടി.സി. ബാബുരാജൻ, നന്ദൻ കടലുണ്ടി, പി. ഹരിദാസ് മേനോൻ, റസീന കടയങ്ങൽ, കെ.ടി. റസാക്ക്, സച്ചിദാനന്ദൻ എള്ളാത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |