ബേപ്പൂർ: കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ വിവിധ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പരിസ്ഥിതി ദിനാചരണവും ഘേത് ബച്ചാവോ അഭിയാൻ സെമിനാറും സംഘടിപ്പിച്ചു. ബേപ്പൂർ സൗത്ത് എൽ.പി സ്കൂളിൽ നടന്ന പരിപാടി കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ രാജീവ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഷിനു പിണ്ണാണത്ത്, കൊല്ലരത്ത് സുരേഷ്, കൃഷി ഓഫീസർ എ ഷമാബീഗം, പ്രിൻസിപ്പാൾ എ. അരുൺ, ഹെഡ്മാസ്റ്റർമാരായ പി.ടി ഷാജി, എ.എം മനോജ് കുമാർ, ആർ ശ്രീജിത്ത്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ റഹീന കെ.ടി, കൃഷി അസിസ്റ്റൻ്റ് രേഷ്മ ടി.കെ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |