തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സംവരണ സീറ്റുകളിലേക്ക് ജൂലൈ 20ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബി.എസ്.സി പരിസ്ഥതി പഠനം ( പട്ടികജാതി - ഒന്ന്), ബി.എ ചലച്ചിത്ര പഠനം ( പട്ടിക ജാതി - രണ്ട്, പട്ടിക വർഗ്ഗം- ഒന്ന്), ബി. എ താരതമ്യ സാഹിത്യ വിവർത്തന പഠനം ( പട്ടിക വർഗ്ഗം - ഒന്ന്) എന്നീ കോഴ്സുകളിലാണ് ഒഴിവ് ഉള്ളത്. താല്പര്യമുള്ള വിദ്യാർത്ഥികൾ 20 ന് രാവിലെ 11 ന് സർവകലാശാലയിൽ എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |