പാലക്കാട്: ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള നാല് ജോഡി സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് ദീർഘിപ്പിച്ച് റെയിൽവേ. കർണാടകയിലെ ഹുബ്ബള്ളിയിൽ(പഴയ ഹൂബ്ലി) നിന്ന് ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി-കൊല്ലം പ്രതിവാര സ്‌പെഷ്യൽ എക്സ്‌പ്രസ്(07313-14), എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്‌പെഷ്യൽ എക്സ്‌പ്രസ്(06523-24), എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്‌പെഷ്യൽ എക്സ്‌പ്രസ്(06547-48), എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര സ്‌പെഷ്യൽ എക്സ്‌പ്രസ്(06555-56) എന്നീ ട്രെയിനുകളുടെ സർവീസ് ആണ് ഒരു മാസത്തേക്കു കൂടി ദീർഘിപ്പിച്ചത്. ഇതിനിടെ പെരുന്നാൾ തിരക്ക് പ്രമാണിച്ച് ഇന്ന് മംഗളൂരുവിൽ നിന്ന് ഷൊർണൂർ വരെ ബക്രീദ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അറിയിച്ചു. ഇന്ന് വൈകിട്ട് ആറിന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വൺവേ അൺറിസർവ്‌ഡ് സ്‌പെഷ്യൽ എക്സ്‌പ്രസ്(06131) രാത്രി 12.30ന് ഷൊർണൂർ ജംഗ്ഷനിലെത്തും.
1. ഹുബ്ബള്ളി-കൊല്ലം(07313)- മേയ് 31 മുതൽ ജൂൺ 21 വരെ മൂന്ന് സർവീസ്. ഈ ട്രെയിൻ ജൂൺ ഏഴിന് സർവീസ് ഉണ്ടായിരിക്കില്ല.
2. കൊല്ലം-ഹുബ്ബള്ളി(07314)- ജൂൺ ഒന്ന് മുതൽ ജൂൺ 22 വരെ മൂന്ന് സർവീസ്. ഈ ട്രെയിൻ ജൂൺ എട്ടിന് സർവീസ് ഉണ്ടായിരിക്കില്ല.
3. ബെംഗളൂരു-തിരുവനന്തപുരം(06523)- ജൂൺ ഒന്ന് മുതൽ 22 വരെ നാല് സർവീസ്.
4. തിരുവനന്തപുരം-ബെംഗളൂരു(06524)- ജൂൺ 2 മുതൽ 23 വരെ നാല് സർവീസ്.
5. ബെംഗളൂരു-തിരുവനന്തപുരം(06547)- ജൂൺ 3 മുതൽ 24 വരെ നാല് സർവീസ്.
6. തിരുവനന്തപുരം-ബെംഗളൂരു(06548)-ജൂൺ 4 മുതൽ 25 വരെ നാല് സർവീസ്.
7. ബെംഗളൂരു-തിരുവനന്തപുരം(06555)-ജൂൺ 19നും ജൂൺ 26നുമായി രണ്ട് സർവീസ്. (ജൂൺ 5നും 12നും സർവീസ് ഉണ്ടായിരിക്കില്ല.)
8. തിരുവനന്തപുരം-ബെംഗളൂരു(06556)-ജൂൺ 21നും 28നുമായി രണ്ട് സർവീസ്. (ജൂൺ 7നും 14നും സർവീസ് ഉണ്ടായിരിക്കില്ല.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |