വാളയാർ: ചെന്നായ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ട സംഭവത്തിൽ വനം വകുപ്പ് നഷ്ടപരിഹാരം നൽകി. ഫാം ഉടമ വട്ടപ്പാറ ആറ്റു പതിയിൽ മുരുകാനന്ദന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. 25 ആടുകളെ ചെന്നായ കൂട്ടം കടിച്ച് കൊന്നിരുന്നു. വനം വകുപ്പിൽ നിന്ന് ഇത്ര പെട്ടെന്ന് നഷ്ടപരിഹാരം കിട്ടുന്നത് ഇതാദ്യമാണ്. കൃഷി നശിച്ച നിരവധി കർഷകർ നഷ്ടപരിഹാരത്തിനായി ഇപ്പോഴും വനം വകുപ്പിന്റെ ഓഫീസിൽ കയറിയിറങ്ങി കൊണ്ടിരിക്കുകയാണ്. മുൻ പഞ്ചായത്ത് മെമ്പർ സിദ്ധാർത്ഥന്റെ നേതൃത്വത്തിൽ നാട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധവും ആയി രംഗത്തെത്തിയിരുന്നു. തുടർന്ന് എ.പ്രഭാകരൻ എം.എൽ. എ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പെട്ടെന്ന് നഷ്ടപരിഹാരം നൽകാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |