പാലക്കാട്: ലോക പരിസ്ഥിതി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ.എ.തുളസി നിർവഹിക്കും. സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ ഫോറസ്ട്രി ക്ലബ്ബ് വിദ്യാർത്ഥികൾക്കായുള്ള 'ഗ്രീൻ ബയിംഗ്' പദ്ധതി ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |