SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.15 AM IST

പ്ലസ് ടു: ജില്ല വീണ്ടും മൂന്നാമത് 82.09 % വിജയം

photo

തൃശൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ തൃശൂർ ജില്ലയിൽ 82.09 ശതമാനം വിജയം. ജില്ലയിലെ 193 വിദ്യാലയങ്ങളിൽ നിന്നായി 26,107 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 82.39 ശതമാനത്തോടെ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണയുമത് നിലനിറുത്തി. 31,973 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 31,801 പേരാണ് പരീക്ഷ എഴുതിയത്. 2,753 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. നാല് കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.
84.64 ശതമാനം നേടിയ ഇടുക്കിയും 83.56 ശതമാനം നേടിയ എറണാകുളവുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. നാലാം സ്ഥാനത്തുള്ള കോട്ടയത്തിന് 81.68 ശതമാനം.


ടെക്‌നിക്കൽ സ്‌കൂൾ: 56.67%

ടെക്‌നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ലയിൽ 56.67 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 30 വിദ്യാർഥികളിൽ 17 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

ഓപ്പൺ സ്‌കൂൾ 42.89%

ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 42.89 ശതമാനം വിജയം. പരീക്ഷ എഴുതിയ 1,224 വിദ്യാർത്ഥികളിൽ 525 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 17 പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.


വി.എച്ച്.എസ്.ഇയിൽ 76.82%

വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിഭാഗത്തിൽ 76.82 ശതമാനം വിജയം. പരീക്ഷയെഴുതിയ 2,217 വിദ്യാർത്ഥികളിൽ 1,703 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് (ഡെഫ്) നൂറു ശതമാനം വിജയം നേടി.


ആർട്ട് ഹയർ സെക്കൻഡറിയിൽ 82.54%

കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി 82.54 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 63 വിദ്യാർഥികളിൽ 52 പേരും ഉപരിപഠന യോഗ്യത നേടി. രണ്ട് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

ഫു​ൾ​ ​ഓ​ൺ​ ​ഫുൾ

1​)​ ​കെ.​ആ​ർ.​ആ​ര്യ​ ​-​ ​സ​യ​ൻ​സ് ​-​ ​ഗ​വ.​ ​എ​ച്ച്.​എ​സ്.​എ​സ് ​പെ​രി​ങ്ങോ​ട്ടു​ക​ര,​​​ ​തൃ​ശൂർ
2​)​ ​സെ​റാ​ഫി​ൻ​ ​പി.​ഡേ​വി​സ് ​-​ ​കൊ​മേ​ഴ്‌​സ് ​-​ ​സേ​ക്ര​ഡ് ​ഹാ​ർ​ട്ട് ​കോ​ൺ​വ​ന്റ് ​ജി.​എ​ച്ച്.​എ​സ്.​എ​സ്,​​​ ​തൃ​ശൂർ
3​)​ ​കെ.​എം.​അ​സ്മി​ൻ​ ​-​ ​സ​യ​ൻ​സ് ​-​ ​സൊ​ക്കോ​ർ​സോ​ ​എ​ച്ച്.​എ​സ്.​എ​സ്,​​​ ​മാള
4​)​ ​അ​ൻ​വി​യ​ ​സു​നി​ൽ​ ​-​ ​സ​യ​ൻ​സ് ​-​ ​സെ​ന്റ് ​സെ​ബാ​സ്റ്റി​യ​ൻ​സ് ​എ​ച്ച്.​എ​സ്.​എ​സ്,​ ​കു​റ്റി​ക്കാ​ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR, PLUSTWO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL