തൃശൂർ: സംസ്ഥാനത്ത് ആദ്യമായി കോൾപ്പാടത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഉഴുന്നുപരിപ്പ് കൃഷിക്ക് ലോക പരിസ്ഥിതി ദിനമായ ഇന്ന് വിളവെടുപ്പ്. മുണ്ടൂർ താഴം കോൾപടവിലും പേരാമംഗലം കറുക കോൾപ്പടവിലുമാണ് ഇടവിളയായി ഉഴുന്നുപരിപ്പ് കൃഷി പരീക്ഷിച്ചത്.
മുരിയാട്, മുണ്ടൂർ മേഖലകളിലായി 212 ഏക്കറിലാണ് ജൈവകൃഷി രീതിയിൽ 112 കർഷകർ ചേർന്ന് മാർച്ച് 30നാണ് വിത്തിറക്കിയത്.
45 ദിവസം കൊണ്ട് പയറും 60-65 ദിവസം കൊണ്ട് ഉഴുന്നും കൊയ്‌തെടുക്കാൻ സാധിക്കുമെന്നതാണ് ഇടവിള കൃഷിയുടെ നേട്ടം. ഇസാഫ് കോ ഓപറേറ്റീവ്, കൈപ്പറമ്പ് പഞ്ചായത്ത്, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക്, കൃഷിവകുപ്പ് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ വിത്തിന് 50 ശതമാനം സബ്‌സിഡി നൽകി പദ്ധതിക്ക് പിന്തുണ നൽകി. വൈകിട്ട് അഞ്ചിന് മുണ്ടൂർ താഴം കോൾപടവ് പരിസരത്തു നടക്കുന്ന കൊയ്ത്തുത്സവം കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. മികച്ച വിജയം കൈവരിച്ച കർഷകരെ ഇസാഫ് കോ ഓപറേറ്റീവ് സി.ഇ.ഒ ജോർജ് തോമസ്, ചീഫ് കൺസൽട്ടന്റ് അലോക് തോമസ് പോൾ എന്നിവർ ആദരിക്കുമെന്ന് കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, പി.എസ്. അച്യുതൻ, കെ. ചന്ദ്രൻ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |