SignIn
Kerala Kaumudi Online
Thursday, 14 May 2026 1.27 PM IST

പ്രവാസികൾ സൂക്ഷിക്കണം; ഉച്ചയ്‌ക്ക് ശേഷം അന്തരീക്ഷം മാറിമറിയും, വരും ദിവസങ്ങളിലും അതീവ ജാഗ്രത പാലിക്കണം

uae

ദുബായ്: യുഎഇയിൽ കാലാവസ്ഥ 36 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്ന് രാജ്യത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. വടക്ക് പടിഞ്ഞാറ് മുതൽ തെക്ക് പടിഞ്ഞാറ് വരെ വീശുന്ന ശക്തമായ കാറ്റ് വടക്കോട്ടും കിഴക്കോട്ടും പൊടിക്കാറ്റിന് കാരണമാകും. മണിക്കൂറിൽ പത്ത് മുതൽ നാൽപ്പത് കിലോമീറ്റർ വരെ വേഗത്തിലാകും കാറ്റ് വീശുക.

അബുദാബിയിൽ - 39 ഡിഗ്രി സെൽഷ്യസ് വരെയും ദുബായ് - 36 ഡിഗ്രി സെൽഷ്യസ് വരെയും ഷാർജ - 37 ഡിഗ്രി സെൽഷ്യസ് വരെയുമാണ് ഉയർന്ന താപനിലയ്‌ക്കുള്ള സാദ്ധ്യത. അബുദാബിയിലും ദുബായിലും 26 ഡിഗ്രി സെൽഷ്യസ് വരെയും ഷാർജയിൽ 23 ഡിഗ്രി സെൽഷ്യസ് വരെയുമാണ് കുറഞ്ഞ താപനിലയ്‌ക്കുള്ള സാദ്ധ്യത. ഇന്ന് ഉച്ചയ്‌ക്ക് ശേഷം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

നാളെയും സമാനമായ രീതിയിൽ കടൽ പ്രക്ഷുബ്‌ദ്ധമായി തുടരാനാണ് സാദ്ധ്യത. ശനിയാഴ്‌ച തപനിലയിൽ നേരിയ വർദ്ധനവുണ്ടായേക്കാം. ഞായറാഴ്‌ച രാവിലെ കിഴക്കൻ തീരങ്ങളിൽ താഴ്‌ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാനും സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, UAE, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360