SignIn
Kerala Kaumudi Online
Friday, 12 June 2026 3.57 AM IST

ട്വന്റി 20 പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു; 20 ലക്ഷം കോഴ വാഗ്ദാനമെന്ന് സാബു ജേക്കബ്

pooja

കൊച്ചി: ട്വന്റി 20യുടെ രാഷ്ട്രീയ നിലപാടിൽ വിയോജിച്ച് പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവച്ചു. മെമ്പർ സ്ഥാനവും രാജിവച്ചതായി പൂജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്‌ത് കോൺഗ്രസ് രാജിവയ്പ്പിച്ചതാണെന്ന് ട്വന്റി 20 ആരോപിച്ചു.

മതേതര നിലപാടുള്ള പാർട്ടിയെന്ന നിലയിലാണ് ട്വന്റി 20യിൽ ചേർന്നത്. എൻ.ഡി.എ സഖ്യത്തിൽ യോജിപ്പില്ല. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചപ്പോൾ മുമ്പ് രാജിവച്ച പഞ്ചായത്ത് മെമ്പർ ശരീരത്തിൽ ഒരുപാടുപോലുമില്ലാതെ വാഹനമിടിച്ച് മരിക്കുകയായിരുന്നുവെന്നും അത്തരം ദുരനുഭവം ഉണ്ടാവാതിരിക്കട്ടെയെന്ന് ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് പ്രതികരിച്ചെന്നും പൂജ ജോമോൻ ആരോപിച്ചു.

പ്രസിഡന്റിന്റെ രാജിയോടെ ട്വന്റി 20ക്ക് ഭരണം നഷ്ടപ്പെട്ടേക്കും. 16 വാർഡുകളിൽ ട്വന്റി 20ക്കും യു.ഡി.എഫിനും 7 സീറ്റ് വീതവും ലഭിച്ചതോടെ നറുക്കെടുപ്പിലുടെ പ്രസിഡന്റായ പൂജ ജോമോൻ, മെമ്പർ സ്ഥാനവും രാജിവച്ചതോടെ ട്വന്റി 20യുടെ അംഗബലം ആറായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയസാദ്ധ്യതയേറി. കോഴ നൽകി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABU JACOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA