SignIn
Kerala Kaumudi Online
Wednesday, 27 May 2026 11.20 AM IST

95 ലും അദ്ധ്യാപന രംഗത്തുള്ള കൃഷ്ണനുണ്ണി നായർക്ക് ജന്മനാടിന്റെ ആദരം


പാവറട്ടി: അദ്ധ്യാപന മേഖലയിൽ 75-ാം വർഷം ആഘോഷിക്കുന്ന 95 കാരൻ പി.കൃഷ്ണനുണ്ണി നായർ മാസ്റ്റർക്ക് ജന്മനാടിന്റെ ആദരമായി ഷോർട്ട് ഫിലിം. 1949 മുതൽ 1982 വരെ 33 വർഷം തൃത്താല മലമക്കാവ് യു.പി.സ്‌കൂളിന്റെ ഹെഡ് മാസ്റ്ററായിരുന്ന എളവള്ളി വാക സ്വദേശി പി. കൃഷ്ണനുണ്ണി നായർ അദ്ധ്യാപന രംഗത്ത് 75ാം വർഷം ആഘോഷിക്കുകയാണ്. യുവാവിന്റെ ചുറുചുറുക്കോടെ ഇന്നും അദ്ധ്യാപനം നടത്തുന്ന അദ്ദേഹം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളുടെ വ്യാകരണമാണ് വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്നത്. വീടിനടുത്ത് മാസ്റ്റേഴ്‌സ് എന്ന പേരിൽ തൃത്താലയിലെ ട്യൂട്ടോറിയൽ കേളേജിൽ ഓൺലൈൻ കാലഘട്ടത്തിലും അദ്ദേഹം അദ്ധ്യാപകനം നടത്തുന്നുണ്ട്. മക്കളും പേരക്കുട്ടികളും അദ്ധ്യാപന ജോലി തന്നെ സ്വീകരിച്ചുവെന്നതും ശ്രദ്ധേയമാണ്.
1949 ൽ ജോലി കിട്ടുന്നതുവരെ വാകയിലായിരുന്നു താമസം. വാക മാലതി യു.പി.സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായി ത്രിതലം എന്ന പേരിൽ ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് വാകയിലെ കലാകാരന്മാർ. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് ബാബു വാകയാണ്. ആശയം വിജയകൃഷ്ണൻ, രചന ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട്, ഛായാഗ്രഹണം-പിതു സ്റ്റിൽസ് മറ്റം, എഡിറ്റിംഗ്-സജീഷ് നമ്പൂതിരി, വിവരണം- മുരളി പുറനാട്ടുകര എന്നിവരാണ് നിർവ്വഹിച്ചത്.

പി.കൃഷ്ണനുണ്ണി നായർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL