SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് റിട്ട.ട്രാൻ.ഡ്രൈവർ മരിച്ചു

photo

ചേർത്തല:പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് ആലുങ്കൽ സൗപർണികയിൽ സതീശകുമാര പിള്ള (സതീഷ് കുമാർ–65)ആണ് മരിച്ചത്. ഒപ്പം നടന്നി​രുന്ന സുഹൃത്തിന് പരിക്കേറ്റു.ഇന്നലെ പുലർച്ചെ അർത്തുങ്കൽ - തൈക്കൽ റോഡിൽ വച്ച് പാലുമായി വന്ന ഇൻസുലേറ്റഡ് വാൻ ഇടിക്കുകയായിരുന്നുവെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ സതീഷ് കുമാറും ഒപ്പമുണ്ടായിരുന്ന മുരളീധരനും തെറിച്ചു വീണു. പരിക്കേറ്റ മുരളീധരൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സതീഷ് കുമാറിന്റെ പരുക്ക് ഗുരുതരമായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സക്കായി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ചേർത്തല കുറുപ്പംകുളങ്ങര പെരുമ്പാറ ശ്രീശങ്കര സ്കൂളിലെ ബസ് ഡ്രൈവറാണ്.

ഭാര്യ:ആശാദേവി.മക്കൾ:അമൽ,അതുൽ.മരുമകൾ:റവീണ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY