
ആലപ്പുഴ: മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച പ്രതി അറസ്റ്റിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഗൗരീഭവനത്തിൽ അച്ചുവിനെയാണ് (18) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19ന് ആണ് കേസിന് ആസ്പദമായ സംഭവം. മത്സ്യതൊഴിലാളിയായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ പൂന്തുറശ്ശേരി വീട്ടിൽ നിജു സോളമന്റെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്. രാത്രിയിൽ ആയുധവുമായി അതിക്രമിച്ച് കയറി സോളമനെയും ഭാര്യയെയും മർദ്ദിക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയും കാപ്പാ നടപടിക്ക് വിധേയനായിട്ടുള്ള സോളമനുമായിട്ടുള്ള മുൻവൈരാഗ്യം കാരണമാണ് പ്രതി രാത്രിയിൽ ആയുധവുമായി വീട്ടിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |