SignIn
Kerala Kaumudi Online
Saturday, 06 June 2026 11.06 AM IST

അഞ്ചും  പതിമൂന്നും  വയസുള്ള  കുട്ടികളെ ക്രൂരമായി മർദിച്ചു; രണ്ടാനച്ഛൻ  അറസ്റ്റിൽ

READ ENGLISH VERSION
video

കാസർകോട്: അഞ്ചും പതിമൂന്നും വയസുള്ള കുട്ടികളെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. അഞ്ചുവയസുകാരനെ മ‌ർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി പകർത്തി പൊലീസിന് കെെമാറുകയായിരുന്നു. പിന്നാലെയാണ് രണ്ടാനച്ഛൻ ഷൗക്കത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസത്തോളമായി കുട്ടികളെ ഇയാൾ മർദിക്കുന്നുണ്ടെന്നാണ് വിവരം.

കുട്ടികളുടെ പിതാവും ഇതുസംബന്ധിച്ച് പൊലീസിന് മൊഴി നൽകി. കുട്ടികളുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് മൂന്ന് വർഷമായി. രണ്ടാനച്ഛനൊപ്പമാണ് മൂന്ന് കുട്ടികളും അമ്മയും താമസിക്കുന്നത്. യാതൊരു കാരണവുമില്ലാതെയാണ് ഇയാൾ കുട്ടികളെ ഉപദ്രവിക്കുന്നതെന്നാണ് വിവരം. കരച്ചിൽ കേട്ടാണ് അയൽവാസി സംഭവം ശ്രദ്ധിക്കുന്നത്.

പിന്നാലെ വീഡിയോ എടുത്ത് പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് കുട്ടിയുടെ പിതാവിനെ വിളിച്ചുവരുത്തി. മർദനവിവരം അപ്പോഴാണ് പിതാവ് അറിയുന്നത്. കുട്ടിയെ വിദഗ്ധ പരിശോധനക്കായി കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് മാസം മുൻപ് വരെ കുട്ടികൾ തനിക്കൊപ്പമായിരുന്നുവെന്ന് പിതാവ് പറയുന്നു. പിന്നീട് കോടതി ഉത്തരവ് പ്രകാരമാണ് 13ഉം ഒമ്പതും അ‌ഞ്ചുവയസുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഒപ്പം വിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ARRESTED, STEPFATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY