SignIn
Kerala Kaumudi Online
Friday, 05 June 2026 2.15 AM IST

തൃണമൂൽ പിളർപ്പ്​ മുതലാക്കാൻ ബി.ജെ.പി

1

ലക്ഷ്യം പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം

ഡി.എം.കെ വിയോജിപ്പും പ്രയോജനപ്പെടുത്തും

ന്യൂഡൽഹി: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിനെ ദേശീയ രാഷ്ട്രീയത്തിൽ പ്രയോജനപ്പെടുത്താൻ ബി.ജെ.പി നീക്കം. മമതാ ബാനർജിയോട് വിമുഖതയുള്ള 20ഓളം തൃണമൂൽ എം.പിമാരെ പാളയത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇത് സാദ്ധ്യമായാൽ ഏപ്രിലിൽ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ എന്നിവ പാർലമെന്റിൽ പാസാക്കാനാകും.

തമിഴ്നാട്ടിൽ ഭരണം നഷ്ടപ്പെട്ട ഡി.എം.കെ,​ 'ഇന്ത്യ" മുന്നണിയുമായി ഇടഞ്ഞതും ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. കോൺഗ്രസിനൊപ്പം ബി.ജെ.പി വിരുദ്ധ ചേരിയിൽ നിന്നിരുന്ന ഡി.എം.കെയുമായി ധാരണയിലെത്താനുള്ള നീക്കങ്ങളും സജീവം. കേന്ദ്രത്തിന് പ്രശ്‌നാധിഷ്ഠിത പിന്തുണനൽകാൻ ഡി.എം.കെ തയ്യാറായേക്കും. ഇതിനൊപ്പമാണ് തൃണമൂലിലെ സംഭവവികാസങ്ങൾ.

ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ 545ൽ നിന്ന് 850 ആയി വർദ്ധിപ്പിക്കുന്നതിനും മണ്ഡല പുനർനിർണയത്തിനുമുള്ള 131-ാം ഭരണഘടനാഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കേന്ദ്ര സർക്കാരിന് പിൻവാങ്ങേണ്ടി വന്നിരുന്നു. 'ഇന്ത്യ" മുന്നണി ഒന്നിച്ചുനിന്ന് എതിർത്തതാണ് സർക്കാരിന് തിരിച്ചടിയായത്. ബില്ലിന്റെ പുതുക്കിയ കരട് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കി വരികയാണ്.

കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ അടക്കം 230 പ്രതിപക്ഷ എം.പിമാരാണ് ബില്ലിനെ എതിർത്തത്. ലോക്‌സഭയിൽ ഡി.എം.കെയ്‌ക്ക് 22ഉം തൃണമൂലിന് 28ഉം എം.പിമാരാണുള്ളത്. എൻ.ഡി.എയ്‌ക്ക് 298 എം.പിമാർ. 543 അംഗ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുറപ്പിക്കാൻ എൻ.ഡി.എയ്ക്ക് 42 വോട്ടുകൾ കൂടിയാണ് വേണ്ടത്. ‌

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും പാർലമെന്റിലെത്തിക്കാനുള്ള നീക്കം സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പി നേതാവ് പി.പി.ചൗധരി അദ്ധ്യക്ഷനായ 39 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയിലാണ് ബിൽ. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് നീക്കം.

20​ ​എം.​പി​മാർ ചാ​ടു​മെ​ന്ന് ​സൂ​ചന

ന്യൂ​ഡ​ൽ​ഹി​:​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​നി​യ​മ​സ​ഭ​യി​ൽ​ ​തൃ​ണ​മൂ​ൽ​ ​പു​റ​ത്താ​ക്കി​യ​ ​ഋ​ത​ബ്ര​ത​ ​ബാ​ന​ർ​ജി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എം.​എ​ൽ.​എ​മാ​ർ​ ​പി​ള​ർ​ന്ന് ​മാ​റി​യ​തി​ന്റെ​ ​തു​ട​ർ​ച്ച​ ​പാ​ർ​ല​മെ​ന്റി​ലും​ ​ദൃ​ശ്യ​മാ​കു​മെ​ന്ന് ​സൂ​ച​ന.​ ​നി​യ​മ​സ​ഭ​യി​ലെ​ ​പി​ള​ർ​പ്പി​നെ​ക്കാ​ൾ​ ​ബി.​ജെ.​പി​ക്ക് ​നേ​ട്ടം​ ​തൃ​ണ​മൂ​ൽ​ ​എം.​പി​മാ​ർ​ ​മ​മ​താ​ ​ബാ​ന​ർ​ജി​യെ​ ​ത​ള്ളി​പ്പ​റ​യു​മ്പോ​ഴാ​ണ്.
ലോ​ക്‌​സ​ഭ​യി​ൽ​ 28​ ​ഉം​ ​രാ​ജ്യ​സ​ഭ​യി​ൽ​ 13​ ​ഉം​ ​എം.​പി​മാ​രു​ള്ള​ ​തൃ​ണ​മൂ​ൽ​ ​പ്ര​തി​പ​ക്ഷ​ത്ത് ​കോ​ൺ​ഗ്ര​സ് ​ക​ഴി​ഞ്ഞാ​ൽ​ ​കൂ​ടു​ത​ൽ​ ​എം.​പി​മാ​രു​ള്ള​ ​പാ​ർ​ട്ടി​യാ​ണ്.​ ​ഇ​തി​ൽ​ 20​ ​എം.​പി​മാ​ർ​ ​ബി.​ജെ.​പി​യു​മാ​യി​ ​ച​ർ​ച്ച​യി​ലാ​ണെ​ന്ന് ​കേ​ൾ​ക്കു​ന്നു.​ ​ഇ​വ​രെ​ ​അ​ട​ർ​ത്തി​ ​മാ​റ്റി​ ​പ്ര​ത്യേ​ക​ ​ബ്ളോ​ക്കാ​യി​ ​ഇ​രു​ത്തി​യാ​ൽ​ ​നി​ർ​ണാ​യ​ക​ ​ബി​ല്ലു​ക​ൾ​ ​സു​ഗ​മ​മാ​യി​ ​പാ​സാ​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​ക​ഴി​യും.​ ​നി​യ​മ​സ​ഭ​യി​ലെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യ​ ​ഋ​ത​ബ്ര​ത​ ​ബാ​ന​ർ​ജി​യെ​പ്പോ​ലെ​ ​മ​മ​ത​യെ​ ​ധി​ക്ക​രി​ച്ച് ​പാ​ർ​ല​മെ​ന്റി​ൽ​ ​വി​മ​ത​ ​ശ​ബ്‌​ദ​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റു​ള്ള​ ​നേ​താ​വി​നെ​ ​തെ​ര​യു​ക​യാ​ണ് ​ബി.​ജെ.​പി.​ ​തൃ​ണ​മൂ​ൽ​ ​നേ​താ​വ് ​കൃ​ഷ്ണ​ ​ച​ക്ര​വ​ർ​ത്തി​ ​ബി​ധാ​ൻ​ന​ഗ​ർ​ ​മു​നി​സി​പ്പ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മേ​യ​ർ​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ചു.​ ​മ​മ​ത​ ​ബാ​ന​ർ​ജി​യു​ടെ​ ​വി​ശ്വ​സ്‌​ത​രി​ൽ​ ​ഒ​രാ​ളാ​ണ് .

​ ​സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യ​ ​നേ​താ​വ്


സി.​പി.​എ​മ്മി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​ ​വ​ഴി​ ​തൃ​ണ​മൂ​ലി​ലെ​ത്തി​യ​താ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യ​ ​ഋ​ത​ബ്ര​ത​ ​ബാ​ന​ർ​ജി.​ ​എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ​ ​രാ​ഷ്‌​ട്രീ​യം​ ​തു​ട​ങ്ങി​ ​ചെ​റു​ ​പ്രാ​യ​ത്തി​ൽ​ ​സി.​പി.​എം​ ​രാ​ജ്യ​സ​ഭാം​ഗ​മാ​യി.​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​ബു​ദ്ധ​ദേ​വ് ​ഭ​ട്ടാ​ചാ​ര്യ​യു​ടെ​യും​ ​അ​ന്ത​രി​ച്ച​ ​സി.​പി.​എം​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​യു​ടെ​യും​ ​വി​ശ്വ​സ്‌​ത​ൻ.​ ​മ​മ​ത​യ്‌​ക്കെ​തി​രെ​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തി​ ​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ ​ആ​ഡം​ബ​ര​ ​ജീ​വി​ത​വും​ ​ലൈം​ഗി​കാ​രോ​പ​ണ​വും​ ​കാ​ര​ണം​ 2017​ൽ​ ​സി.​പി.​എം​ ​പു​റ​ത്താ​ക്കി.​ ​ബി.​ജെ.​പി​യി​ലേ​ക്കാ​ണ് ​ആ​ദ്യം​ ​പോ​യ​തെ​ങ്കി​ലും​ ​പി​ന്നീ​ട് ​തൃ​ണ​മൂ​ലി​ലെ​ത്തി.​ ​തൃ​ണ​മൂ​ലി​ന്റെ​ ​ട്രേ​ഡ് ​യൂ​ണി​യ​ൻ​ ​വി​ഭാ​ഗം​ ​അ​ദ്ധ്യ​ക്ഷ​നും​ ​രാ​ജ്യ​സ​ഭാം​ഗ​വു​മാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360