
തിരുവനന്തപുരം: മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് നാളെയാണ് നടക്കേണ്ടത്. വിജയി ആരാണെന്ന് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ കഴിഞ്ഞ തവണ ഒന്നാം സമ്മാനം നേടിയ അനൂപിന് ചിലത് പറയാനുണ്ട്.
വിജയികൾ ഒരിക്കലും പൊതുസമൂഹത്തിന് മുന്നിൽ വരരുതെന്ന് അനൂപ് മുന്നറിയിപ്പ് തരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായം ചോദിക്കുമെന്നും ഒന്ന് രണ്ട് തവണ നമ്മൾ സഹായിക്കും. പിന്നെ നമുക്ക് അതിന് സാധിച്ചില്ലെങ്കിൽ അതോടെ പിണക്കമാകുമെന്നും അനൂപ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
25 കോടി അടിച്ചെങ്കിലും എത്ര നികുതിയൊക്കെ കഴിഞ്ഞ് എത്ര രൂപ കിട്ടിയെന്നും അനൂപ് വെളിപ്പെടുത്തി. 'പതിനഞ്ച് കോടി എഴുപത് ലക്ഷമാണ് നമുക്ക് ആദ്യം കിട്ടുന്നത്. അതിനുശേഷം മൂന്ന് കോടി അടുപ്പിച്ച് കേന്ദ്രത്തിന് ടാക്സ് കൊടുക്കണം. എല്ലാം കഴിഞ്ഞ് 12 കോടി എഴുപത്തിയഞ്ച് ലക്ഷമാണ് നമുക്ക് കിട്ടുന്നത്. ആ കാശ് വലുതായിട്ടൊന്നും എടുത്തിട്ടില്ല. വീടും സ്ഥലവും വാങ്ങിയിട്ടുണ്ട്. ഒരു ലോട്ടറി ഷോപ്പ് തുടങ്ങിയിട്ടുണ്ട്. കടയിൽ ഒരു സ്റ്റാഫുണ്ട്. നല്ല രീതിയിൽ പോകുന്നുണ്ട്. ലോട്ടറിയടിച്ച ശേഷം രണ്ട് വണ്ടികൂടി വാങ്ങിയിട്ടുണ്ട്. ഥാർ ലോട്ടറിയടിച്ച ശേഷമാണ് വാങ്ങിയത്.'- അനൂപ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |