SignIn
Kerala Kaumudi Online
Friday, 05 June 2026 7.48 AM IST

പ്രകടനപത്രികയിലെ ആ വാഗ്ദാനം വിജയ് നടപ്പാക്കുമോ,​ തിരിച്ചടിയാകുന്നത് കേരളത്തിന്

READ ENGLISH VERSION
vijay

തിരുവനന്തപുരം: കേരളവും തമിഴ്നാടുമായി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്ന കാര്യം. തമിഴ്നാട്ടിൽ ഭരണമാറ്റത്തിന് പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ട് വീണ്ടും ചർച്ചയാകുകയാണ്. മുഖ്യമന്ത്രിയായ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന പ്രധാന വാഗ്ദാനമായിരുന്നു മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും എന്നത്. ഈ വാഗ്ദാനം വിജയ് നടപ്പാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് തമിഴ്നാടിനൊപ്പം കേരളവും.

സ്റ്റാലിൻ സർക്കാരുമായി മികച്ച ബന്ധം പുലർത്തിയിരുന്നെങ്കിലും കേരളത്തിലെ പിണറായി സർക്കാരിന് മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. വൈകാരികമായ വിഷയമായതിനാൽ ഇതിൽ സ്വീകരിക്കുന്ന നിലപാട് തമിഴ്ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന ആശങ്കയാണ് സ്റ്റാലിൻ സർക്കാരിനുണ്ടായിരുന്നത്.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 152 ആയി ഉയർത്തുമെന്നും കേരള തമിഴ്നാട് അതിർത്തിയിലുള്ള മംഗളാദേവി ക്ഷേത്രം തുറന്നു നൽകുമെന്നുമായിരുന്നു തേനിയിലെ വോട്ടർമാർക്ക് വിജയ് വാഗ്ദാനം ചെയ്തിരുന്നത്. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഇതേ വാഗ്ദാനം നൽകിയിരുന്നെങ്കിലും കഴിഞ്ഞ വർഷങ്ങളിലൊന്നും പ്രശ്ന പരിഹാരം കണ്ടെത്താനായിരുന്നില്ല. അതിനാൽ വ്ജയ്‌യുടെ വാഗ്ദാനത്തിനൊപ്പം തേനിയിലെ വോട്ടർമാർ നിന്നുയ ജില്ലയിലെ നാലിൽ രണ്ട് മണ്ഡലങ്ങളിലും ടി.വി.കെ സ്ഥാനാർത്ഥികളാണ് ജയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIJAY, TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA