തുറവൂർ: തുറവൂർ ശ്രീ ഗോകുലം എസ്.എൻ.ജി.എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഗോകുലം ക്യാമ്പസിൽ ശനിയാഴ്ച തൊഴിൽമേള സംഘടിപ്പിക്കും. വിവിധ വിഷയങ്ങളിലെ അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും കോളേജിലെ മുൻവിദ്യാർത്ഥികൾക്കും മേളയിൽ പങ്കെടുക്കാം. വിവിധ മേഖലകളിലെ പ്രമുഖ കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കും. അക്കാഡമിക രംഗത്തെയും വ്യവസായ മേഖലയെയും ബന്ധിപ്പിച്ച് വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ- കരിയർ സാദ്ധ്യതകൾ ഒരുക്കുയെന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ രാവിലെ 9.30ന് റിപ്പോർട്ട് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |