SignIn
Kerala Kaumudi Online
Friday, 05 June 2026 11.14 PM IST

പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധന; മാർച്ചും ധർണ്ണയും

vvv

ഹരിപ്പാട്: പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ചും വിലക്കയറ്റം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം. ഹരിപ്പാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.എം ജില്ലാകമ്മിറ്റിയംഗം ടി.കെ. ദേവകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാക്കമ്മിറ്റിയംഗം സി.ശ്രീകുമാർ ഉണ്ണിത്താൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി സി.പ്രസാദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എസ്.സുരേഷ്, സി.രത്നകുമാർ, അഡ്വ.എം.എം.അനസ് അലി, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളി പോസ്റ്റാഫീസ് മാർച്ചും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം കെ.എൻ.തമ്പി അധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL