SignIn
Kerala Kaumudi Online
Saturday, 23 May 2026 1.01 AM IST

ഫുട്ബാൾ താരം പോൾസൺ നിര്യാതനായി

polson66

ആലുവ: തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് മുൻ ഉദ്യോഗസ്ഥനും സന്തോഷ്ട്രോഫി ഫുട്ബാൾ താരവുമായിരുന്ന ആലുവ നേതാജി റോഡിൽ കരുവേലിവീട്ടിൽ പോൾസൺ (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് സെന്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഹെലൻ പോൾസൺ. മക്കൾ: ബാരിറ്റോ, ബോണിന.

ആറുതവണ തമിഴ്‌നാട് ടീമിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. 38 വർഷം തൂത്തുക്കുടി പോർട്ട് ട്രസ്റ്റിൽ ജോലിചെയ്തു. അസിസ്റ്റന്റ്റ് ട്രാഫിക് മാനജരായി 2023ലാണ് വിരമിച്ചത്.

1978ൽ കാശ്മീരിൽ നടന്ന അഖിലേന്ത്യ സ്കൂൾ ഫുട്ബാളിൽ കേരള സ്‌കൂൾ ഫുട്ബാൾ ടീം ക്യാപ്ടനായിരുന്നു. 1979ൽ ആരംഭിച്ച കേരള സ്പോർട്സ് ഹോസ്റ്റലിൽ ആദ്യബാച്ചിൽ അംഗമാണ്. ആലുവയിൽ ജൂനിയർ കമലഹാസൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കലാരംഗത്ത് മിമിക്രിയിലും മോണോആക്‌ടിലും നാടകത്തിലും ഏറെ തിളങ്ങിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL