
ഇടവെട്ടി: പേപ്പർ മാലിന്യങ്ങളും പ്ലാസ്റ്റിക്കും നിക്ഷേപിക്കാനായി സ്ഥാപിച്ച വേസ്റ്റ് ബിന്നിൽ കുട്ടികൾ ഉപയോഗിച്ച സ്നഗിയടക്കം നിക്ഷേപിച്ച കട്ടപ്പന സ്വദേശിക്ക് 25000 രൂപ പിഴ ചുമത്തി പഞ്ചായത്ത്. ഇടവെട്ടി പഞ്ചായത്ത് 4-ാംവാർഡിലെ കൂവേക്കുന്ന് ഭാഗത്തായിരുന്നു സംഭവം. പഞ്ചായത്ത് വിവിധ വാർഡുകളിലെ പൊതുവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നുകൾ ആളുകൾ ദുരുപയോഗം ചെയ്യുന്നത് മൂലം പലയിടങ്ങളിലും ബിന്നിലെ മാലിന്യം ജനപ്രതിനിധികൾ ഇടപെട്ടാണ് നീക്കം ചെയ്തിരുന്നത്. ഇതോടെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് 19 ഇടങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് താമസിക്കുന്ന ബന്ധുവീട്ടിൽ എത്തിയ കട്ടപ്പന സ്വദേശികളായ കുടുംബം തിരികെ മടങ്ങുന്നതിനിടയിലാണ് മാലിന്യം നിക്ഷേപിച്ചത്. മാലിന്യങ്ങൾ നീക്കം ചെയ്യാനെത്തിയ ഹരിതകർമ്മസേനാംഗങ്ങളാണ് ദുർഗന്ധം വമിക്കുന്ന സ് ഗിയടക്കമുള്ളവ ബിന്നിൽ നിക്ഷേപിച്ചതായി കണ്ടെത്തിയത്. ഇവർ വാർഡ് മെമ്പറായ ടി.എം മുജീബിനെയും പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചു. തുടർന്ന് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ അടക്കം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |