SignIn
Kerala Kaumudi Online
Friday, 05 June 2026 11.13 PM IST

ഇന്ധനക്കൊള്ളയ്ക്കും വിലക്കയറ്റത്തിനുമെതിരെ സി.പി.എം പ്രക്ഷോഭം

jaychandran
സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയയിൽ നടത്തിയ ജനകീയ പ്രക്ഷോഭം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: കേന്ദ്ര സർക്കാരിന്റെ ഇന്ധനക്കൊള്ളയ്ക്കും അതിരൂക്ഷ വിലക്കയറ്റത്തിനുമെതിരെ സി.പി.എം ഏരിയ കേന്ദ്രങ്ങളിൽ നടത്തിയ ജനകീയ പ്രക്ഷോഭത്തിൽ പ്രതിഷേധം ഇരമ്പി. തൊടുപുഴ ഈസ്റ്റ് ഏരിയയിൽ ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്ന് പ്രകടനം ആരംഭിച്ചു. ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ടി.ബി. സുബൈർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ലിനു ജോസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ വി.ബി. വിനയൻ, സബീന ബിഞ്ചു, എം.എസ്. ശരത് എന്നിവർ സംസാരിച്ചു. തൊടുപുഴ വെസ്റ്റ് ഏരിയയിൽ നടന്ന പ്രകടനം സി.പി.എം കരിങ്കുന്നം ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. കരിങ്കുന്നം പോസ്റ്റ് ഓഫീസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.ആർ. സോമൻ, ജില്ലാ കമ്മിറ്റിയംഗം വി.വി. മത്തായി, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ആർ. ഷാജി, കെ.വി. ജോയി, കെ.ജി. ദിനകർ, വി.ബി. ദിലീപ്കുമാർ, കെ.എസ്. അനന്തു, കെ.പി. ഹരിദാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL