SignIn
Kerala Kaumudi Online
Friday, 05 June 2026 11.13 PM IST

അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഇടുക്കി: വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന അശരണരായ സ്ത്രീകൾക്ക് അഭയവും, സംരക്ഷണവും നൽകുന്ന അഭയകിരണം പദ്ധതിയിലേക്ക് 2026 -27 വർഷം ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്ന വ്യക്തിക്കാണ് ധനസഹായം ലഭിക്കുന്നത്. പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തവരും താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ, സൗകര്യമോ ഇല്ലാത്തവരും ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണത്തിൽ കഴിയുന്നവരുമായ സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ് പദ്ധതി.

സംരക്ഷിക്കപ്പെടുന്ന സ്ത്രീയുടെ വാർഷിക വരുമാനം ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല. സംരക്ഷിക്കപ്പെടുന്ന സ്ത്രീ സർവീസ് പെൻഷൻ/കുടുംബപെൻഷൻ കൈപ്പറ്റുന്നവർ ആകരുത്. സംരക്ഷണം നൽകുന്ന ബന്ധുവിന്റെയും സംരക്ഷിക്കപ്പെടുന്ന സ്ത്രീയുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം.www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാവുന്നതും, തൊട്ടടുത്തുള്ള അങ്കണവാടിവർക്കറെ സമീപിക്കാവുന്നതുമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 299475. ഇമെയിൽ-wcdoidukki@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL