SignIn
Kerala Kaumudi Online
Saturday, 06 June 2026 12.15 AM IST

ശൂരനാട് പന്നിശല്യം രൂക്ഷം; ഓണക്കൃഷികൾ വ്യാപകമായി നശിപ്പിച്ചു

photo-
പന്നികൾ കുത്തി നശിപ്പിച്ച നാണുവിന്റെ വിളനിലം

ശാസ്‌താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്ത് പടിഞ്ഞാറ്റംമുറി ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പടിഞ്ഞാറ്റംമുറി ലിബിൻ ഭവനത്തിൽ നാണു ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയുൽപ്പന്നങ്ങൾ പന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. വാഴ, ചേന, ചേമ്പ്, ചീനി തുടങ്ങിയ കൃഷിവിളകളാണ് നശിപ്പിച്ചത്.

പ്രദേശത്തെ മറ്റ് കർഷകരായ മോഹനൻ പിള്ള, രാമചന്ദ്രൻ പിള്ള, ബിന്ദുലാൽ എന്നിവരുടെ കൃഷിയിടങ്ങളിലും പന്നികൾ ഇറങ്ങി നാശനഷ്ടം വരുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. പന്നിശല്യത്തിന് അടിയന്തരമായി പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കർഷകസമിതി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL