പത്തനംതിട്ട: വി കോട്ടയം സ്വദേശി മേജർ ജനറൽ റേച്ചൽ തോമസ് മിലിട്ടറി നഴ്സിംഗ് സർവീസിൽ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റു. വി കോട്ടയം അന്തിച്ചന്ത വട്ടപ്പാറയിൽ സജി സാമിന്റെ ഭാര്യയാണ്. 38 വർഷമായി നവി മുംബയിൽ സ്ഥിരതാമസമാണ് റേച്ചലും കുടുംബവും. പൂനയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിലൂടെയാണ് റേച്ചൽ തോമസ് സൈനിക സേവനം ആരംഭിച്ചത്. പൂന സെന്റ് ജോസഫ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പൂനയിലെ സായുധ സേന മെഡിക്കൽ കോളേജിലായിരുന്നു നഴ്സിംഗ് പഠനം. കോന്നി ആനകുത്തി കാച്ചാണത്തു തെക്കേതിൽ പരേതരായ ഫാ. ചെറിയാൻ തോമസിന്റെയും തങ്കമ്മ ചെറിയാന്റെയും മകളാണ്. 1988 ജൂൺ ഒന്നിനാണ് മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ഭാഗമായത്. സൈനിക സേവനത്തിൽ നാല് പതിറ്റാണ്ട് പിന്നിട്ടു. സൈനിക നടപടികൾക്കിടയിലെ രോഗീ പരിചരണം, നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ, തുടങ്ങിയ മേഖലകളിൽ റേച്ചലിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. പൂനിയ ആർക്കിടെക് കമ്പനിയിൽ ജീവനക്കാരനാണ് സജി സാം. സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരായ നോയൽ, നോറ എന്നിവരാണ് മക്കൾ. ഇക്കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയ കുടുംബം ജനുവരിയിൽ മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |