SignIn
Kerala Kaumudi Online
Thursday, 11 June 2026 9.09 AM IST

വിദ്യാഭ്യാസ അവാർഡ് വിതരണവും  വാർഷിക ആഘോഷവും

തിരുവാർപ്പ്: കിളിരൂർ ഏഷ്യൻ ഡെക്കറേഷൻസിന്റെ 27ാം വാർഷികവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ തിരുവാർപ്പ് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും ആഘോഷവും 14ന് നടക്കും. ഉച്ചക്കഴിഞ്ഞ് 2ന് എ.നിഷമോൾ മോട്ടിവേഷൻ ക്ലാസ് നയിക്കും. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം നാട്ടകം സുരേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ സജിമോൻ അദ്ധ്യക്ഷത വഹിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. സിവിൽ സർവീസ് പരീക്ഷയിൽ 166ാം റാങ്ക് നേടി തിരുവാർപ്പിന്റെ അഭിമാനമായ എസ്.ദിവ്യയ്ക്ക് സ്വീകരണം നൽകും. അബ്ദുൾ കരീം, അജയൻ കെ.മേനോൻ, പി.കെ വൈശാഖ്, കെ.ആർ അജയ്, ശ്രീദേവി, സുമേഷ് കാഞ്ഞിരം, ആദർശ് അശോകൻ, സെന്റ് പോൾസ് കുഞ്ഞുമോൻ എന്നിവർ പങ്കെടുക്കും. കെ.സി സുരേഷ് നന്ദിയും പറയും. തുടർന്ന്, കലാപരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL