
കുറിച്ചി: മാതൃകാ വിദ്യാലയങ്ങൾ നാടിന്റെ വികസന സൂചകങ്ങളാണെന്ന് നാട്ടകം സുരേഷ് എം.എൽ.എ പറഞ്ഞു . വിദ്യാലയങ്ങളില്ലാത്ത പ്രദേശം വികസനമെത്താത്ത പ്രദേശമെന്നാണ് കണക്കാക്കുന്നത്. കുറിച്ചി ശ്രീനാരായണ തീർത്ഥർ സ്മാരക ഓഡിറ്റോറിയത്തിൽ എ.വി.എച്ച്.എസ്.എസ് റിട്ട.സ്റ്റാഫ് ആൻഡ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനും കോട്ടയം മഹാത്മാഗാന്ധി സേവാ സൊസൈറ്റിയും സംയുക്തമായി നടത്തിയ മെറിറ്റ് അവാർഡ് പഠനോപകരണങ്ങളുടെ വിതരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിട്ട. സ്റ്റാഫ് ആൻഡ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് സി.കെ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ മെറിറ്റ് അവാർഡും, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാകുമാരി സലിമോൻ പഠനോപകരണങ്ങളും വിതരണം ചെയ്തു. ശിവഗിരി മഠം സ്‌കൂൾസ് മാനേജർ സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ടി.എസ് സലിം, കുറിച്ചി സദൻ, വി.അരുൺ, എസ്.ദീപ, എസ്.ടി ബിന്ദു, ശ്രീനിവാസൻ കാർത്തിക, ബിനു ബാലകുമാർ, എൻ.ഡി ബാലകൃഷ്ണൻ, സുരേന്ദ്രൻ സുരഭി, പി.പി മോഹനൻ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് മെറിറ്റ് അവാർഡും പതിനെട്ട് സ്‌കൂളുകൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |