പത്തനംതിട്ട : പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെയും രാജ്യത്ത് ലേബർ കോഡുകൾ നടപ്പാക്കി തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെയും ഷോപ്പ്‌സ് & കോമെഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയൻ(സി. ഐ. റ്റി. യു ) പത്തനംതിട്ട ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശ്യാമ ശിവൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു . യൂണിയൻ ഏരിയ പ്രസിഡന്റ് ഷാജി. പി. മാത്യു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ ഏരിയ സെക്രട്ടറി റോയി നാരകത്തിനാൽ യൂണിയൻ നേതാക്കളായ സന്തോഷ് നന്ദിലത്ത്, സുനിൽ പ്രക്കാനം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |